വീരൻചിറയിൽ കമ്പിവേലിയിൽ കുടുങ്ങിയ ഈനാംപേച്ചിയെ രക്ഷപ്പെടുത്തി
ചാലക്കുടി: വീരൻചിറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കമ്പിവേലിയുടെ നെറ്റിൽ കുടുങ്ങിയ ഈനാംപേച്ചിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷപ്പെടുത്തി.
പറമ്പിൽ ഈനാംപേച്ചിയെ കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി ഈനാംപേച്ചിയെ കമ്പിവേലിയിൽ നിന്ന് സുരക്ഷിതമായി മോചിപ്പിച്ചു.
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മധു കെ.കെ.യുടെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിഷ്ണു എം.ടി., ഫോറസ്റ്റ് വാച്ചർ നടരാജൻ, ചാലക്കുടി ഫോറസ്റ്റ് മൊബൈൽ പാർട്ടിയിലെ വൈൽഡ്‌ലൈഫ് റെസ്ക്യൂവർ ദീപു, വാച്ചർ ഷിനോയ്, ഡ്രൈവർ ഷഫീക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
രക്ഷപ്പെടുത്തിയ ഈനാംപേച്ചിയെ ആരോഗ്യനില പരിശോധിച്ച ശേഷം അനുയോജ്യമായ വനമേഖലയിൽ തുറന്നുവിട്ടതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
Leave A Comment