ജില്ലാ വാർത്ത

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യുവാക്കളുടെ പരാക്രമം; കേസെടുത്ത് പൊലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ യുവാക്കള്‍ പരാക്രമം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കേസെടുക്കാന്‍ എസ് പി നെടുമ്പാശ്ശേരി പൊലീസിന് നിര്‍ദ്ദേശം നല്‍കി. മദ്യലഹരിയില്‍ വിമാന കമ്പനി ജീവനക്കാരിയോട് മോശമായി പെരുമാറിയ 3 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ജീവനക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

യുവതി നേരത്തേ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുത്തിരുന്നില്ല. പ്രതികള്‍ പ്രബലരാണെന്ന് പൊലീസ് പെണ്‍കുട്ടിയോട് പറഞ്ഞതായും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ വിമാനത്താവള അധികൃതരും നടപടി എടുത്തിരുന്നില്ല. കേസെടുക്കാതെ പൊലീസ് വിട്ടയച്ച മൂന്നു പേരും തൊട്ടടുത്ത വിമാനത്തില്‍ ഡല്‍ഹിക്ക് തിരിച്ചിരുന്നു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് ഇരുമ്പുദണ്ഡുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദ്യ ലഹരിയിലായ യുവാക്കള്‍ എത്തിയത്. ഡല്‍ഹിയിലെ സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് പോകുന്ന കേരളാ പൊലീസുകാരെന്ന് അവകാശപ്പെട്ടായിരുന്നു യുവാക്കളുടെ പരാക്രമം. സ്‌പൈസ് ജറ്റ് ജീവനക്കാരികള്‍ക്കെതിരെയും ഇവര്‍ അസഭ്യം പറഞ്ഞു. സിഐഎസ്എഫ് പരിശോധനയില്‍ യുവാക്കളില്‍ നിന്നും ഇരുമ്പ് ദണ്ഡ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Leave A Comment