കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 55കാരൻ മരിച്ചു
കൊടുങ്ങല്ലൂർ: കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. പുല്ലൂറ്റ് കോഴിക്കടയിൽ താമസിക്കുന്ന പൊയ്യത്തറ ബാലകൃഷ്ണന്റെ മകൻ അജയൻ (55) ആണ് മരിച്ചത്.
വീടിന്റെ ടെറസിൽ നിന്ന് വഴുതിവീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Leave A Comment