കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കുന്നു
തൃശ്ശൂർ: ശക്തമായ മഴയെ തുടർന്ന് കരുവന്നൂർ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പ് കടന്നു. ആഗസ്റ്റ് 3 രാവിലെ 10 മണിയോടെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ പിന്നിട്ട് 3.588 മീറ്ററിലെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുകയാണ്. ഇതോടെ റെഗുലേറ്ററിന്റെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം പഞ്ചായത്തുകളിലും പ്രദേശത്തെ കോൾപാടങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും, സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
Leave A Comment