ജില്ലാ വാർത്ത

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിൽ നിന്ന് പുക ഉയരുകയായിരുന്നു. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുന്നു. എസിയിൽ തീപിടിച്ചുവെന്നാണ് നിഗമനം. വയറിങ് സാമഗ്രികളിലേക്ക് തീ പടർന്നു. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു.

Leave A Comment