ജില്ലാ വാർത്ത

പോട്ടയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

ചാലക്കുടി: ദേശീയപാതയിൽ പോട്ടയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കൊരട്ടി ഖന്നാനഗറിൽ പേങ്ങോട്ട് ബാലന്റെ ഭാര്യ ലീല (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

പെട്രോൾ പമ്പ് ജീവനക്കാരിയായ ലീല ജോലി കഴിഞ്ഞ് ആളൂരിലെ വാടകവീട്ടിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ബൈക്കിടിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലീലെയെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

മൃതശരീരം ശനിയാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

Leave A Comment