ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു
കോതമംഗലം: ചൂടുവെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗം വീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്. കുട്ടിയെ കുളിപ്പിക്കുന്നതിനായി ബക്കറ്റിൽ ചൂടുവെള്ളം നിറച്ചുവെച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ ബക്കറ്റ് മറിഞ്ഞ് ചൂടുവെള്ളം ദേഹത്ത് വീഴുകയായിരുന്നു.
പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയെങ്കിലും പിന്നീട് അണുബാധയുണ്ടായി. തുടർന്ന് വീണ്ടും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ കുട്ടി മരിച്ചു.
Leave A Comment