കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപികയ്ക്ക് പദവി വിലക്ക്, അടിയന്തിര നടപടി വേണം; കെ പി എം എസ്
തൃശ്ശൂർ :കാലിക്കറ്റ് സർവ്വകലാശാലയിൽ പട്ടിക വിഭാഗത്തിൽപ്പെട്ട അദ്ധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനത്തിന് വിലക്ക് ഏർപ്പെടുത്തിയത് ജാതി വിവേചനമാണ്. ചട്ടപ്രകാരം പഠന വകുപ്പിൽ പ്രൊഫസറുടെയോ അസോസിയേറ്റ് പ്രൊഫസറുടെയോ അഭാവത്തിൽ സീനിയറായ അസിസ്റ്റൻ്റ് പ്രൊഫസറെ വകുപ്പ് മേധാവിയായി നാമനിർദേശം ചെയ്യേണ്ട സാഹചര്യത്തിൽ സി പി എം അംഗം മുൻകൈ എടുത്ത് പട്ടികജാതിക്കാരിയായ അദ്ധ്യാപികയെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുള്ളത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്.
നവോത്ഥാന സർക്കാർ എന്ന് വീമ്പ് പറയുന്നവർ നൂറ്റാണ്ടുകൾക്ക് പിറകിലേക്കാണ് നയിക്കുന്നത്, ഇത്തരം ജീർണിച്ച മനസ്സുകളെ പൊതു സമൂഹം തിരിച്ചറിയണം.ഗവർണറും സർക്കാരും അടിയന്തിരമായി വിഷയത്തിൽ ഇടപെടുവാൻ തയ്യാറാകണമെന്ന് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു.
Leave A Comment