ജില്ലാ വാർത്ത

പൊന്നോണം വന്നേ ...

തൃ​ശൂ​ർ: പൂ​ക്ക​ള​വും സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും കു​മ്മാ​ട്ടി​യു​മാ​യി മ​ല​യാ​ളി​ക്ക് ഇ​ന്ന് തി​രു​വോ​ണം. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പ്ര​തീ​ക്ഷ​ക​ളു​മാ​യി മ​ല​യാ​ളി​ക​ൾ നാ​ടൊ​ട്ടാ​കെ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ വി​ല്ല​നാ​യ​തു വി​പ​ണി​യെ ചെ​റു​താ​യി ബാ​ധി​ച്ചെ​ങ്കി​ലും ഇ​ന്നു മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​ത്ത​ത് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടും.

വീ​ടു​ക​ളി​ൽ പു​ല​ർ​ച്ചെ​മു​ത​ൽ പൂ​ക്ക​ള​മൊ​രു​ക്കി​യും ഓ​ണ​ക്കോ​ടി​യ​ണി​ഞ്ഞും പ്രി​യ​പ്പെ​ട്ട​വ​ർ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും ഒ​ത്തു​ചേ​രു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ളും നാ​ട്ടി​ൻ​പു​റ​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​ത്സ​വ​ച്ചൂ​ടേ​കും.

മാ​വേ​ലി നാ​ടു​വാ​ണീ​ടും കാ​ലം... എ​ന്ന ഓ​ർ​മ​ക​ളോ​ടെ സ്നേ​ഹ​വും സ​മ​ത്വ​വും പ​ങ്കു​വ​ച്ചാ​ണു മ​ല​യാ​ളി മാ​വേ​ലി​മ​ന്ന​നെ നെ​ഞ്ചി​ലേ​റ്റു​ന്ന​ത്.

Leave A Comment