കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിന്‍സീറ്റില്‍ കുടുങ്ങി യാത്രക്കാരന്‍
ആലുവ: ആലുവയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില്‍ കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്‍റണിയെ രണ്ടു മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.
ആലുവ മംഗലപ്പുഴ പാലത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്‍സീറ്റിലിരുന്ന ആന്‍റണിയുടെ കാല്‍ സീറ്റിനിടയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് ആലുവയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് കാറിന്‍റെ ഡോര്‍ മുറിച്ചു മാറ്റിയാണ് ആന്‍റണിയെ പുറത്തെടുത്തത്.
Leave A Comment