ശിവരാത്രി: ആലുവ മണപ്പുറത്ത് 1500 പോലീസുകാരെ വിന്യസിക്കും
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് 1500ഓളം പോലീസുദ്യോഗസ്ഥരെ വിന്യസിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഒരുക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ.
മണപ്പുറത്ത് സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മണപ്പുറവും പരിസരവും സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ക്രമീകരങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിരക്കൊഴിവാക്കാനുള്ള മാർഗങ്ങളും, പുഴയോരത്ത് നടപ്പാക്കേണ്ട സുരക്ഷാ കാര്യങ്ങളും, വാഹനങ്ങളുടെ പാർക്കിംഗിനെക്കുറിച്ചും, ലീസ് ഡ്യൂട്ടി പോയിന്റുകളെ കുറിച്ചും, ചർച്ച ചെയ്തു.
ഡിവൈഎസ്പി ബിജോയ് ചന്ദ്രൻ, ഇൻസ്പെക്ടർ ജി.പി. മനുരാജ്, മറ്റ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു.
Leave A Comment