ജില്ലാ വാർത്ത

അങ്കമാലിയില്‍ തെരുവുനായ ആക്രമണം: 13 പേര്‍ക്ക് കടിയേറ്റു, 2 പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബസ് കാത്തുനിന്നവരെയും വിദ്യാര്‍ഥികളെയും ഹരിതകര്‍മ സേനാംഗങ്ങളെയും തെരുവുനായ കടിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ബാക്കിയുള്ളവര്‍ ചികിത്സ തേടിയത്. കാലിനും കൈകള്‍ക്കുമാണ് പരിക്കേറ്റത്.

ഉച്ചയോടെ നായയെ പിടികൂടി. നായയെ പരിശോധനയ്ക്കായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കടിയേറ്റവര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ ഉറപ്പു വരുത്തുമെന്ന് അങ്കമാലി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

Leave A Comment