ജില്ലാ വാർത്ത

ടൂ​റി​സം സ​ർ​ക്യൂ​ട്ട് കേ​ന്ദ്ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി

ആ​ലു​വ: കാ​ല​ടി, മ​ല​യാ​റ്റൂ​ർ, അ​തി​ര​പ്പി​ള്ളി, കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ഴി​ക്കോ​ട്, മു​സി​രി​സ്, തി​രു​മൂ​ഴി​ക്കു​ളം സാം​സ്കാ​രി​ക, ​തീ​ർ​ഥാ​ട​ന, ​പ്ര​കൃ​തി ടൂ​റി​സം സ​ർ​ക്യൂ​ട്ട് കേ​ന്ദ്ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദി​ശ​ങ്ക​ര​ന്‍റെ ജ​ന്മ​ഭൂ​മി​യാ​യ കാ​ല​ടി, വി​ശു​ദ്ധ തോ​മ​സ് അ​പ്പ​സ്തോ​ല​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ, ലോ​ക​പ്ര​ശ​സ്ത​മാ​യ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം, കൊ​ടു​ങ്ങ​ല്ലൂ​ർ ദേ​വീ​ക്ഷേ​ത്രം, അ​ഴി​ക്കോ​ട് ബീ​ച്ച്, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള മു​സി​രി​സ് പൈ​തൃ​ക മേ​ഖ​ല, തി​രു​മൂ​ഴി​ക്കു​ളം ല​ക്ഷ്മ​ണ ക്ഷേ​ത്രം എ​ന്നി​വ​യെ ഒ​രൊ​റ്റ ടൂ​റി​സം ശൃം​ഖ​ല​യാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​സ​ർ​ക്യൂ​ട്ട്.

എ​റ​ണാ​കു​ളം–​തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര ടൂ​റി​സം വ​ള​ർ​ച്ച​യി​ൽ വ​ലി​യ സാ​ധ്യ​ത​യു​ള്ള​വ​യാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു.

Leave A Comment