ജില്ലാ വാർത്ത

കൈ​ക്കൂ​ലി​ക്ക് അ​ഡ്വാ​ൻ​സ്; ഡി​വൈ​എ​സ്പി വി​ജി​ല​ൻ​സ് പി​ടി​യി​ൽ

ചേ​ർ​ത്ത​ല: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി വി​ജി​ല​ൻ​സ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ഡി​വൈ​എ​സ്പി ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഉ​ട​മ വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു.

കൈ​ക്കൂ​ലി​യു​ടെ അ​ഡ്വാ​ൻ​സാ​യി 50,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് അ​നി​ൽ​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ പ​ണം എ​ത്തി​ക്കാ​നാ​യി​രു​ന്നു ഡി​വൈ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​ൻ വാ​ഹ​ന ഉ​ട​മ ഡി​വൈ​എ​സ്പി​യു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ വി​ജി​ല​ൻ​സ് സം​ഘം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

വി​ജി​ല​ൻ​സി​നെ ക​ണ്ട​തോ​ടെ അ​നി​ൽ​കു​മാ​ർ വീ​ട്ടി​ൽ​ക​യ​റി ക​ത​ക​ട​ച്ചു. പി​ന്നീ​ട് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചി​റ​ങ്ങി​യ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Comment