ജില്ലാ വാർത്ത

എളമക്കര പോക്‌സോ കേസ്: ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

കൊച്ചി: എളമക്കരയില്‍ അച്ഛന്‍ കൊലപ്പെടുത്തിയ ആറു വയസുകാരി പീഡനത്തിന് ഇരയായ കേസില്‍ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി എടുക്കും.

പീഡനവിവരം ആരോടെങ്കിലും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടോ, ആര്‍ക്കെങ്കിലും അറിയാമായിരുന്നോ എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താനായാണ് പോലീസിന്‍റെ നീക്കം.

ഒപ്പം തന്നെ ഡിഎന്‍എ പരിശോധനയും പോലീസ് നടത്തുന്നുണ്ട്. ഇതിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം പുറത്തെത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ലൈംഗികപീഡനത്തിന് ഇരയായിരുന്നവെന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പീഡിപ്പിക്കപ്പെട്ടിരുന്നതായും വിവരം ഉണ്ടായിരുന്നത്.

ഇതേ തുടര്‍ന്ന് എളമക്കര പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു അമ്മയുടെ മൊഴി.

ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് വീണ്ടും മൊഴി എടുക്കുന്നത്. അതേസമയം, ജനുവരി 16ന് ആയിരുന്നു മകളെയും അച്ഛനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

Leave A Comment