എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ ബോംബ് ഭീഷണി
കൊച്ചി: എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് പോസ്റ്റ് ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം എത്തിയത്.
നിലവില്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും പോസ്റ്റ് ഓഫീസില്‍ പരിശോധന നടത്തുകയാണ്.
അതേസമയം, നേരത്തെ കൊച്ചിയിലെ വിവിധ ബാങ്കുകളില്‍ ബോംബ് വച്ചതായി വ്യാജ സന്ദേശങ്ങള്‍ എത്തിയിരുന്നു.
Leave A Comment