ജില്ലാ വാർത്ത

വാ​ത​കശ്മ​ശാ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

വി​യ്യൂ​ർ: എ​ൽ​പി​ജി ക്ഷാ​മ​ത്തി​ൽ വാ​ത​ക​ശ്മ​ശാ​ന​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സം​സ്കാ​ര​വും പ്ര​തി​സ​ന്ധി​യി​ൽ. പ്ര​തി​ദി​നം പ​ത്തു മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ട്, വ​ടൂ​ക്ക​ര, വ​ലി​യാ​ലു​ക്ക​ൽ, കു​രി​യ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ത​ക പ്ലാ​ന്‍റു​ക​ളി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം.

സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് "ഇ​പ്പോ​ൾ എ​ടു​ക്കു​ന്നി​ല്ല' എ​ന്ന മ​റു​പ​ടി​യാ​ണു ല​ഭി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള​വ വ​ലി​യ വി​ല​യ്ക്കു എ​ൽ​പി​ജി വാ​ങ്ങി സം​സ്ക​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ ലാ​ലൂ​ർ ശ്മ​ശാ​നം ഒ​ന്ന​ര​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. വാ​ത​ക​ത്തി​നു​പു​റ​മേ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു സം​സ്കാ​രം ന​ട​ത്താ​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന​ട​ക്കം ഇ​വി​ടെ​യെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യാ​ണി​പ്പോ​ൾ.

ദി​വ​സ​വും നി​ര​വ​ധി​പ്പേ​ർ വാ​ങ്ങു​ന്ന ജ​യി​ൽ​ച​പ്പാ​ത്തി​യു​ടെ നി​ർ​മാ​ണ​വും എ​ൽ​പി​ജി ക്ഷാ​മ​ത്തി​ൽ പ്ര​തി​സ​ന്ധി​ലാ​ണ്. ജ​യി​ലി​ൽ ല​ഭി​ച്ച സി​ലി​ണ്ട​റു​ക​ളി​ൽ ഇ​ത്ത​വ​ണ കു​റ​വു​ണ്ട്. പ്ര​തി​ദി​നം ഏ​ഴു സി​ലി​ണ്ട​റു​ക​ൾ ജ​യി​ലി​ലെ പാ​ച​ക​ത്തി​നു വേ​ണ്ടി​വ​രും.

ച​പ്പാ​ത്തി​വി​ല്പ​ന​യി​ൽ ഇ​പ്പോ​ൾ​ത​ന്നെ കു​റ​വു​ണ്ടാ​യെ​ന്നും ത​ൽ​സ്ഥി​തി തു​ട​ർ​ന്നാ​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Leave A Comment