ജില്ലാ വാർത്ത

അ​ടു​ക്ക​ള അ​ട​ച്ച് ഹോ​സ്റ്റ​ലു​ക​ള്‍ : ഭ​ക്ഷ​ണ പ്ര​തി​സ​ന്ധി രൂ​ക്ഷം

കൊ​ച്ചി: പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ എറണാകുളം ജി​ല്ല​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളും പേ​യിം​ഗ് ഗ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്. ജി​ല്ല​യി​ലെ 2,500 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​കും.

പാ​ച​ക​വാ​ത​കം തീ​ര്‍​ന്ന​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലെ​യും അ​ടു​ക്ക​ള അ​ട​ച്ചു​തു​ട​ങ്ങി. പ്ര​തി​സ​ന്ധി തു​ട​ര്‍​ന്നാ​ൽ ഹോ​സ്റ്റ​ലു​ക​ളും അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​വ​രു​മെ​ന്ന് ഹോ​സ്റ്റ​ല്‍ ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഹോ​സ്റ്റ​ലു​ക​ള്‍​ക്കും സി​ലി​ണ്ട​റു​ക​ള്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ല്‍ പാ​ച​ക​വാ​ത​കം എ​ത്തി​ക്കാ​നും ഹോ​സ്റ്റ​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭ​ക്ഷ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പു​കാ​രു​ടെ ആ​വ​ശ്യം. ഹോ​സ്റ്റ​ലു​ക​ള്‍​ക്ക് ഗ്യാ​സ് വി​ത​ര​ണ​ത്തി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഹോ​സ്റ്റ​ല്‍ ഓ​ണേ​ഴ്‌​സ് സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​രെ നേ​രി​ല്‍ ക​ണ്ട് ദു​രി​തം അ​റി​യി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ല്‍​പി​ജി ക്ഷാ​മ​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. പ്ര​തി​സ​ന്ധി മു​ന്നി​ല്‍ ക​ണ്ട് സി​ലി​ണ്ട​റു​ക​ള്‍ പൂ​ഴ്ത്തി​വ​യ്ക്കു​ക​യാ​ണോ എ​ന്ന സം​ശ​യ​വും ഹോ​സ്റ്റ​ല്‍ ഉ​ട​മ​ക​ള്‍ ഉ​ന്ന​യി​ക്കു​ന്നു.

Leave A Comment