സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കേരളത്തില്‍ ഉടനീളം പാതിരാത്രിവരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധസമിതി.
രൂപതാഭവനത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ സംഘടനാഭാരവാഹികളുടെ പൊതുയോഗത്തില്‍ പ്രമേയം പാസാക്കി. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരും എന്നു പ്രഖ്യാപിച്ചു 10 വര്‍ഷംമുമ്പ് സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിട്ട് അധികാരത്തില്‍ കയറിയ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ബാര്‍ മുതലാളിമാരുടെ കയ്യിലെ ചട്ടുകമായി മാറിയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം സുലഭമാക്കി, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര് വീഴ്ത്തി, ലഹരിയുടെ അരാജകത്വത്തിലേക്കു യുവതലമുറയെ വഴിനടത്തി, മദ്യ വരുമാനംകൊണ്ട് ഖജനാവ് കുത്തിനിറച്ചു, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ, സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രമേയം വ്യക്തമാക്കി.
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും എല്ലാ ഇടവകകളിലും മദ്യവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍മാരായ ജോസ് മാളിയേക്കല്‍, വില്‍സണ്‍ ഈരത്തറ, ആന്റുു ആലപ്പാടന്‍, ഫാ. ഹാലിറ്റ് തുലാപ്പറമ്പന്, ജോണ്‍ പാറക്ക എന്നിവര്‍ പ്രസംഗിച്ചു.
Leave A Comment