ജില്ലാ വാർത്ത

മാള പള്ളിപ്പുറത്ത്‌ ഗാനമേളക്കിടെ ഡാൻസ് കളിച്ചവർക്ക് പോലീസിന്റെ ക്രൂരമർദ്ധനം

മാള: മാള പള്ളിപ്പുറം പള്ളിയിൽ നടന്ന ഗാനമേളക്കിടെ ഡാൻസ് കളിച്ചതിന് പോലീസ് ലാത്തിച്ചാർജ്.  വിദ്യാർത്ഥികളും ഭിന്നശേഷിക്കാരനും ഉൾപ്പെടെ നിരവധി പേർക്ക് മർദ്ദനമേറ്റതായി പരാതി. ലാത്തി ഉപയോഗിച്ചാണ് മർദ്ദിച്ചത്.   

ഞായറാഴ്ച രാത്രി ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം. ഗാനമേളയ്ക്കിടയിൽ ഡാൻസ് കളിച്ചിരുന്ന ചിലരോട് പോലീസ് അവിടെ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും, ഇതനുസരിച്ച് ആളുകൾ മാറിനിന്നതായും നാട്ടുകാർ പറയുന്നു.

എന്നാൽ പിന്നീട് വീണ്ടും ഡാൻസ് കളിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥികളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള ആളുകളെ പോലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡും ചേർന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

സംഭവസമയത്ത് ഗാനമേള നടക്കുന്ന സ്ഥലത്ത് യാതൊരു സംഘർഷാവസ്ഥയും ഉണ്ടായിരുന്നില്ലെന്നും, പ്രശ്നക്കാരായ ആരെങ്കിലും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ അവരെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും, ഇതിന് പകരം നിരപരാധികളായ ആളുകളെ മർദ്ദിച്ചത് അംഗീകരിക്കാനാകില്ലെന്നും നാട്ടുകാർ പറയുന്നു.

പോലീസിന്റെ ലാത്തി ചാർജിനെ തുടർന്ന് ഭയന്ന് ഓടി വീണ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തോൾ എല്ലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ നിരവധി ആളുകൾക്ക് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

വിഡിയോ കാണാൻ ഇവിടെ അമർത്തുക

Leave A Comment