ജില്ലാ വാർത്ത

അങ്കമാലി കറുകുറ്റിയിലെ തീ പിടുത്തത്തിൽ ഒരു മരണം

അങ്കമാലി: കറുകുറ്റിയിലെ തീ പിടുത്തത്തിൽ ഒരു മരണം. കരയാംപറമ്പ് സ്വദേശി പുത്തരൻപുരയിൽ ബാബു ആണ് മരിച്ചത്. 60 വയസായിരുന്നു. മ്യതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വെളിയാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത്. വിവിധ ഭാഗങ്ങളിൽ നിന്ന് 20 ഓളം ഫയർ ഫോഴ്സ് യൂണിറ്റ് എത്തി ശനിയാഴ്ച പുലർച്ചയോടെയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ഉള്ളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്.

Leave A Comment