ജില്ലാ വാർത്ത

തൃശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാണിയമ്പാറ സ്വദേശിനി ശകുന്തള ( 52 ) ആണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ചയാണ് ശകുന്തളയെ ആശുപത്രിയിലെത്തിച്ചത്.

 നെഞ്ചുവേദനയുണ്ടായിട്ടും കാർഡിയോളജിസ്റ്റ് പരിശോധിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അത്യാസന്ന നിലയിലായിട്ടും ഐ സി യുവിൽ പ്രവേശിപ്പിച്ചില്ല. വെറും നിലത്താണ് കിടത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

Leave A Comment