ജില്ലാ വാർത്ത

പോളണ്ടിൽ കൂത്തേറ്റ് മരിച്ച സൂരജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

തൃശൂർ: പോളണ്ടിൽ കൊല്ലപ്പെട്ട ഒല്ലൂർ സ്വദേശി മൂത്തേടത്ത് മുരളീധരൻ മകൻ സൂരജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ആറോടെയാണ് മൃതദേഹം എടക്കുന്നിയിലെ വീട്ടിലെത്തിച്ചത്. തുടർന്ന് ചിറ്റിശേരിയിലെ ബന്ധുവീട്ടിലും പൊതുദർശനത്തിന് വച്ചു.

ഇക്കഴിഞ്ഞ 29 നാണ് സൂരജ് കുത്തേറ്റ് മരിച്ചത്. പോളണ്ടിൽ മാംസ സംസ്കരണ ഫാക്ടറിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ജോർജിയൻ യുവാക്കൾ അപ്പാർട്ട് മെൻ്റിൽ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ആക്രമണത്തിൽ മൂന്ന് മലയാളികൾക്കും പരിക്കേറ്റിരുന്നു. സംസ്കാരം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

Leave A Comment