ടി യു രാധാകൃഷ്ണൻ അടക്കം നാലുപേർ തൃശൂരിൽ നിന്ന് എ ഐ സി സിയിലേക്ക്
തൃശൂർ: ടി യു രാധാകൃഷ്ണൻ അടക്കം നാലുപേർ തൃശൂർ ജില്ലയിൽ നിന്ന് എ ഐ സി സി അംഗങ്ങളായി. എ.ഐ.സി.സി. പുറത്തുവിട്ട പുതിയ പട്ടികയിലാണ് ടി.എൻ. പ്രതാപൻ എം.പി., മുൻ എം.എൽ.എ. അനിൽ അക്കര, പദ്‌മജ വേണുഗോപാൽ, ടി.യു. രാധാകൃഷ്ണൻ എന്നിവരെ പട്ടികയിലുൾപ്പെടുത്തിയിട്ടുള്ളത്. ടി.യു. രാധാകൃഷ്ണൻ എ ഐ സി സിയിലേക്ക് പുതുമുഖമാണ്. നിലവിൽ കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ടി യു രാധാകൃഷ്ണൻ.
പദ്‌മജ വേണുഗോപാൽ കഴിഞ്ഞതവണ എറണാകുളം ജില്ലയിൽനിന്നാണ് എ.ഐ.സി.സി. പട്ടികയിൽ ഇടംപിടിച്ചത്. ടി.എൻ. പ്രതാപൻ, അനിൽ അക്കര എന്നിവർ കഴിഞ്ഞതവണയും പട്ടികയിൽ ഉണ്ടായിരുന്നു.
Leave A Comment