ജില്ലാ വാർത്ത

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമം; എസ്എഫ്ഐ പ്രവർത്തകർ കീഴടങ്ങി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കീഴടങ്ങി. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതികൾ കീഴടങ്ങിയത്.

എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത്ത് ബാബു അടക്കമുള്ളവരാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ മുപ്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്.

സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. ഇവർക്കെതിരേ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Leave A Comment