ജില്ലാ വാർത്ത

മി​ഷ​ന്‍ അ​രി​ക്കൊ​മ്പ​ന്‍: വി​ദ​ഗ്ധ സ​മി​തി മൂ​ന്നാ​റി​ല്‍

ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി മൂ​ന്നാ​റി​ലെ​ത്തി യോ​ഗം ചേ​രു​ന്നു. യോ​ഗ​ത്തി​ന് ശേ​ഷം ചി​ന്ന​ക്ക​നാ​ല്‍, ശാ​ന്ത​ന്‍​പാ​റ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ സ​മി​തി​യം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

കൊ​മ്പ​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ സ​മി​തി നാ​ട്ടു​കാ​രോ​ട് നേ​രി​ട്ട് ചോ​ദി​ച്ച​റി​യും. കോ​ട്ട​യം ഹൈ​റേ​ഞ്ച് സ​ര്‍​ക്കി​ള്‍ സി​സി​എ​ഫ് ആ​ര്‍.​എ​സ് അ​രു​ണ്‍ , പ്രൊ​ജ​ക്റ്റ് ടൈ​ഗ​ര്‍ സി​സി​എ​ഫ് എ​ച്ച്. പ്ര​മോ​ദ്, വൈ​ല്‍​ഡ് ലൈ​ഫ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ണ്ടും ചീ​ഫ് വെ​റ്റ​റി​നേ​റി​യ​നു​മാ​യ ഡോ​ക്ട​ര്‍ എ​ന്‍.വി.കെ.അ​ഷ്‌​റ​ഫ്, കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്‌​ക്യൂ​റി അ​ഡ്വ. ര​മേ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ സ​മി​തി സ​മ​ര്‍​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന കാ​ര്യ​ത്തി​ല്‍ കോ​ട​തി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Leave A Comment