തലശേരിയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു
തലശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തില്‍ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനമാണൈന്നാണ് പോലീസ് സംശയിക്കുന്നത്.
ബോംബ് സ്ക്വാഡ് ഇവിടെയെത്തി പരിശോധന തുടങ്ങി. വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Leave A Comment