ബ്രഹ്മപുരത്തേയ്ക്ക് പോയ കൊച്ചി കോര്‍പറേഷന്റെ മാലിന്യലോറി തടഞ്ഞു
കൊച്ചി: കൊച്ചിയില്‍നിന്ന് മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേയ്ക്ക് പോയ കോര്‍പറേഷന്റെ ലോറി ചെമ്പുമുക്കില്‍ തടഞ്ഞു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്പറേഷന് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നതെന്ന് അജിത പറഞ്ഞു. കോര്പറേഷന് മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയിലെ മാലിന്യവും കൊണ്ടുപോകണം.
കൊച്ചി കോര്‍പറേഷന്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കില്‍ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത പ്രതികരിച്ചു.

Leave A Comment