മെഡിക്കൽ കോളജ് അഴിമതി: അന്വേഷണം തുടങ്ങി
തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ അഴിമതിയും ക്രമക്കേടുമെന്നു പരാതിയിൽ ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണം തുടങ്ങി. ചിറമങ്ങനാട് സ്വദേശി ലിബിൻ കെ. മോഹനൻ നൽകിയ പരാതിയിലാണു ഹൈക്കോടതി രജിസ്ട്രാർ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം മെഡിക്കൽ കോളജിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
എച്ച്ഡിഎസ് കാന്റീൻ അഴിമതി, എച്ച്ഡിഎസിന് കീഴിൽ അനധികൃത നിയമനം, കിയോ സ്ക് നൽകിയതിലെ ക്രമക്കേട് തുടങ്ങിയവയെ കുറിച്ചാണു പരാതി നൽകിയിരുന്നത്. മാധ്യമ റിപ്പോർട്ടുകളും വിവരാവകാശ രേഖകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
Leave A Comment