ജില്ലാ വാർത്ത

വരാക്കര ഉണ്ണിമിശിഹാ ദേവാലയ വികാരിയുടെ ബൈക്ക് കത്തിച്ചു

തൃശൂർ: വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചു. പള്ളിയിൽ നിർത്തിയിട്ട ബൈക്കാണ് കത്തിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

Leave A Comment