ജില്ലാ വാർത്ത

എടപ്പാളിലെ സ്ഫോടനം; തീകൊടുത്തത് ബൈക്കിലെത്തിയവർ; സിസിടിവി ദൃശ്യം പുറത്ത്

മലപ്പുറം: എടപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഏഴരയോടെയാണ് എടപ്പാൾ ജംക്ഷനിൽ മേൽപ്പാലത്തിന് താഴെ ട്രാഫിക് റൗണ്ടിൽ  പൊട്ടിത്തെറിയുണ്ടായത്. 

ശാസ്ത്രീയമായ തെളിവുകൾ കൂടി ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടകവസ്തു വന്നു പതിച്ച ഭിത്തിയിൽ 20 ചതുരശ്ര സെന്റീമീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റർ ഇളകിപ്പോയിട്ടുണ്ട്. പൊലീസ് എത്തി സാംപിളുകൾ ശേഖരിച്ചു. ടൗണിലെ കൂടുതൽ  സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

Leave A Comment