പരമൻ അന്നമനട പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
തൃശൂർ: ആദ്യകാല ഹാർമോണിസ്റ്റും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ സംഗീത മേഖലയിലെ മികവുകൾക്ക് നൽകുന്ന പ്രഥമ പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തന്പിയെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം.
വിദ്യാധരൻ മാസ്റ്റർ, മധുബാലകൃഷണ്, അന്നമനട ബാബു രാജ് എന്നിവരടങ്ങുന്ന പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പരമൻ അന്നമനട ഫൗണ്ടേഷനാണു പുരസ്കാരം എർപ്പെടുത്തിയിട്ടുള്ളത്. ജനുവരി 26 ന് വൈകീട്ട് ആറിന് മന്ത്രി കെ. രാജൻ പുരസ്കാരം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ വിദ്യാധരൻ മാസ്റ്റർ, അന്നമനട ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് എന്നിവർ പങ്കെടുത്തു.
Leave A Comment