ഐ ബാലഗോപാൽ അടക്കമുള്ള ഗ്രന്ഥശാലാ പ്രവർത്തകരെ സാഹിത്യ അക്കാദമി ആദരിക്കുന്നു
തൃശ്ശൂർ : കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തിന്റെ ഭാഗമായി ആറ് ഗ്രന്ഥശാലാപ്രവർത്തകരെ ആദരിക്കുന്നു. വി.കെ. കരുണാകരൻ (കോട്ടയം), എൻ.എസ്. ജോർജ് (ആലപ്പുഴ), ബി. സുരേഷ്ബാബു (കോഴിക്കോട്), എം. ബാലൻ (കണ്ണൂർ), എം. ശിവശങ്കരൻ (പാലക്കാട്), ഐ. ബാലഗോപാൽ (തൃശ്ശൂർ) എന്നിവരെയാണ് ആദരിക്കുന്നത്.
ഗ്രന്ഥശാലാപ്രവർത്തനത്തിനുവേണ്ടി ജീവിതം സമർപ്പിച്ചവരാണ് ഇവരെല്ലാവരും. ശനിയാഴ്‌ച 9.30-ന് അക്കാദമി അങ്കണത്തിലെ പ്രദർശനോത്സവവേദിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ ഇവരെ ആദരിക്കും. മുരളി പെരുനെല്ലി എം.എൽ.എ. അധ്യക്ഷനാകും.
ഗ്രന്ഥശാലകൾക്ക് വേണ്ടി തന്റെ മുഴുവൻ സമയ ജീവിതവും മാറ്റിവെച്ച ഐ ബാലഗോപാൽ കഴൂർ സ്വദേശിയാണ്. 1960-ൽ കുഴൂർ ഗ്രാമീണവായനശാലയുടെ പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ അധ്യാപകൻ കൂടിയായർയിരുന്നു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ, കുഴൂർ ഗ്രാമീണവായനശാല എന്നിവയുടെ പ്രസിഡന്റാണ് ബാലഗോപാൽ.
കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ മാർഗദീപമായ പി.എൻ. പണിക്കർക്കൊപ്പവും ഐ ബാലഗോപാൽ പ്രവർത്തിച്ചിട്ടുണ്ട്. , 2005-ൽ വിരമിച്ചശേഷം സംസ്ഥാന കൗൺസിൽ അംഗമായി. 2010-ൽ മുകുന്ദപുരം താലൂക്ക് പ്രസിഡന്റായി. നിരവധി ഗ്രന്ഥശാലകളുടെ രൂപവത്‌കരണത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു.
Leave A Comment