ജില്ലാ വാർത്ത

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ച​യാ​ൾ മ​രി​ച്ച നി​ല​യി​ൽ

പറവൂർ: പുത്തൻവേലിക്കരയിലെ റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടവിലങ്ങ് സ്വദേശിയായ കുഞ്ഞിമാക്കാൻ പുരയ്ക്കൽ കുമാരന്റെ മകൻ സന്തോഷ് (48) ആണ് മരിച്ചത്. ജിവിഎച്ച്എസ്എസ് സ്കൂളിൽ ലാബ് അസിസ്റ്റന്റും എടവിലങ്ങ് പഞ്ചായത്തിലെ ബിഎൽഒയുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സന്തോഷ്.

ശനിയാഴ്ചയാണ് എട്ട് സുഹൃത്തുക്കളോടൊപ്പം സന്തോഷ് ഷെൽസ് റിവേറിയ റിസോർട്ടിൽ മുറിയെടുത്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനൊപ്പമാണ് സന്തോഷ് മുറി പങ്കിട്ടിരുന്നത്. ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും സന്തോഷ് എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.

ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തി.

Leave A Comment