ജില്ലാ വാർത്ത

കൊ​ച്ചി​യി​ലെ സ​മൃ​ദ്ധി​യി​ല്‍ വി​റ​ക് അ​ടു​പ്പ്; ഊ​ണ് മു​ട​ങ്ങി​ല്ല

കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പാ​ച​കം വി​റ​ക് അ​ടു​പ്പി​ലേ​ക്ക് മാ​റ്റി കൊ​ച്ചി​യി​ലെ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല സ​മൃ​ദ്ധി@​കൊ​ച്ചി. പാ​ച​ക​വാ​ത​ക ക്ഷാ​മം മ​റി​ക​ട​ക്കാ​ന്‍ പ​ത്തു​ട​ണ്‍ വി​റ​കാ​ണ് ഇ​ന്ന​ലെ എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ സ​മൃ​ദ്ധിയി​ലെ​ത്തി​ച്ച​ത്. ഇ​ത് നാ​ല് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മേ തി​ക​യു​ക​യു​ള്ളൂ. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​റ​ക് എ​ത്തി​ച്ച് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം ചൈ​നീ​സ് ഉ​ള്‍​പ്പെ​ടെ മെ​നു​വി​ലെ നി​ര​വ​ധി വി​ഭ​വ​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. ഏ​ഴോ​ളം ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പി​യി​രു​ന്ന​ത് ഒ​രെ​ണ്ണ​മാ​ക്കി കു​റ​ച്ചു. ബീ​ഫ് ഇ​ന​ങ്ങ​ളും ഒ​രെ​ണ്ണം മാ​ത്ര​മാ​ക്കി. ഉ​ച്ച​യൂ​ണ് മാ​ത്ര​മാ​ണ് സ​മൃ​ദ്ധി​യി​ല്‍ ഇ​പ്പോ​ള്‍ വി​ള​മ്പു​ന്ന​ത്. പൊ​തി​ച്ചോ​റ​ട​ക്കം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി​യി​ലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും അ​ട​ച്ച​തോ​ടെ സ​മൃ​ദ്ധി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. വി​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നാ​ണ് ശ്ര​മം. മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, ഡെ​പ്യൂട്ടി മേ​യ​ര്‍ ദീ​പ​ക് ജോ​യ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ന്‍റ​ണി പൈ​നു​ത​റ തു​ട​ങ്ങി​യ​വ​ര്‍ സ​മൃ​ദ്ധി സ​ന്ദ​ര്‍​ശി​ച്ചു.

ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും: മേ​യ​ര്‍

പാ​ച​ക​വാ​ത​ക ക്ഷാ​മം പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​റ​ക് അ​ടു​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി ആ​ള്‍​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ല്‍ ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ മു​ന്‍​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി​സ​ന്ധി ഒ​ഴി​യും വ​രെ എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ സ​മൃ​ദ്ധി​യി​ല്‍ നി​ന്നാ​കും മ​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക​യെ​ന്നും മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു.

Leave A Comment