തിരുവഞ്ചികുളത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആന കൂട്ടാനയെ കുത്തിപ്പരിക്കേൽപ്പിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ തിരുവഞ്ചികുളത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആന കൂട്ടാനയെ കുത്തി പരിക്കേൽപ്പിച്ചു. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവൻ എന്ന കൊമ്പനാണ് കൂടെയുണ്ടായിരുന്ന മുത്തകുന്നം പത്മനാഭനെ കുത്തിയത്.
ആക്രമണത്തിൽ പത്മനാഭന് നേരിയ പരിക്കേറ്റു. തിരുവഞ്ചിക്കുളം ശിവപാർവ്വതി മണ്ഡപ വളപ്പിൽ ഇന്ന് നാലരയോടെയായിരുന്നു സംഭവം. കുത്തേറ്റ ആനയെ പാപ്പാൻമാർ സുരക്ഷിതമായി തളച്ചു. ഇടഞ്ഞ ഊട്ടോളി മഹാദേവനെ തളയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്.
ഇടഞ്ഞ ആനയെ കാണാൻ എത്തിയ ആളുകളെ പോലീസ് എത്തി പരിസരത്തുനിന്നും ഒഴിവാക്കി. എലഫന്റ് സ്‌ക്വാഡ് ആനയെ തളയ്ക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്
Leave A Comment