ജില്ലാ വാർത്ത

യൂ​ത്ത്കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, ഒ.​ജെ. ജ​നീ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കെ​തി​രെ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെ​ന്നും ആ​രോ​പി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജെ​നീ​ഷ് അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് സ്റ്റേ​ഷ​നി​ൽ മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

സ്റ്റേ​ഷ​ന്‍റെ അ​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റാ​നും പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് വി​ട്ട​യ​ച്ചു.

Leave A Comment