മിനിമോളെ പിന്തുണച്ചതില്‍ തെറ്റില്ല, ഒരു വ്യക്തി വളരട്ടെ': ആര്‍ച്ച് ബിഷപ്പ്
കൊച്ചി: കൊച്ചി മേയറാകാന്‍ വി.കെ. മിനിമോളെ സഭ പിന്തുണച്ചതില്‍ തെറ്റില്ലെന്ന് ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കൽ.
കേരള റീജിയന് ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് മിനിമോള്‍ തനിക്ക് മേയര്‍ സ്ഥാനം ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടുവെന്ന് വെളിപ്പെടുത്തിയത്. ഈ വിഷയത്തിലാണ് കെആര്‍എല്‍സിസി പ്രസിഡന്റ് ആയ ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സഭ ശബ്ദം ഉയര്‍ത്തി എന്നൊന്നും പറയാന്‍ പറ്റില്ല. നമ്മുടെ ആളായതു കൊണ്ട് ആ ആള്‍ക്ക് വേണ്ടി റെക്കമന്‍ഡേഷന്‍ കൊടുത്തിട്ടുണ്ടാകാം. അത് സ്വാഭാവികമായിട്ടുള്ള കാര്യമല്ലേ. ഇപ്പോള്‍ നിങ്ങള്‍ ഒരു സ്കൂളില്‍ സീറ്റ് വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ക്ക് ലെറ്റര്‍ തരും.
അതുപോലെ നമ്മുടെ സഭയിലുള്ള ഒരു വ്യക്തി വളര്‍ന്നു വരട്ടെ എന്ന് കരുതി ചെയ്തിട്ടുണ്ടായിരിക്കും. അത് തെറ്റാണെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് - എന്ന് ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പ്രതികരിച്ചു.
Leave A Comment