'ആക്രമണം അവസാനിപ്പിക്കണം'; ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ കൊടുമ്പിരി കൊണ്ടിരിക്കേ സമാധാനത്തിന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും യുദ്ധവും ഒരു പ്രശ്നവും പരിഹരിക്കില്ലെന്നും മറിച്ച് നിരപരാധികളായ ജനങ്ങൾക്ക് കൂടുതൽ ദുരിതവും മരണവും മാത്രമേ നൽകൂവെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.യുദ്ധം ഒരു തോൽവിയാണ്, വെറുമൊരു തോൽവി മാത്രം. ഇസ്രയേലിലും, പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാർഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രതിവാര പ്രസംഗത്തിൽ മാർപ്പാപ്പ പറഞ്ഞു.
Leave A Comment