അന്തര്‍ദേശീയം

12 ഇന്ത്യക്കാര്‍ ജോര്‍ജിയയില്‍ മരിച്ച നിലയില്‍; മരണം വിഷവാതകം ശ്വസിച്ചെന്ന് സംശയം

ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചവരെല്ലാം ഈ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം.രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു മുറിവുകളോ പരുക്കുകളോ ഇല്ല. 

വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും അതില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ടാംനിലയിലെ കിടപ്പുമുറികളില്‍ കിടന്ന ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാര്‍ മരിച്ചതെന്നുമാണ് ജോര്‍ജിയന്‍ സര്‍ക്കാര്‍ പറയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Comment