സെക്സിനോട് താല്‍പ്പര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ ലൈംഗിക തൊഴിലാളികളെന്ന് മുകേഷ് ഖന്ന
ശക്തിമാനായി ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുള്ള താരമാണ് മുകേഷ് ഖന്ന.വിവാദ പരാമര്‍ശങ്ങളിലൂടെ താരം വാർത്തകളിൽ നിറയാറുമുണ്ട് താരം.ഇപ്പോള്‍ പെണ്‍കുട്ടികളെ ആക്ഷേപിച്ചുകൊണ്ടുള്ള മുകേഷ് ഖന്നയുടെ പരാമര്‍ശങ്ങാണ് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.
സെക്‌സിനോട് താല്‍പ്പര്യം കാണിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലാളികളാണ് എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റര്‍നാഷണലിലൂടെയായിരുന്നു പരാമര്‍ശം.
ഏതെങ്കിലും ഒരു പെണ്‍കുട്ടി സെക്‌സ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഏതെങ്കിലും ആണ്‍കുട്ടിയോട് പറഞ്ഞാല്‍, അവള്‍ ലൈംഗിക തൊഴിലാളിയാണ്. സംസ്‌കാരമുള്ള സമൂഹത്തിലുള്ള നല്ല പെണ്‍കുട്ടികള്‍ ഒരിക്കലും ഇത് പറയില്ല മുകേഷ് ഖന്ന പറഞ്ഞു.
അതിനു പിന്നാലെ നിരവധി പേരാണ് നടനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശമാണിതെന്നാണ് കമന്റുകള്‍. സോറി ശക്തമാന്‍, നിങ്ങളാണ് ഇപ്പോള്‍ തെറ്റായ സ്ഥലത്ത്- എന്നാണ് ഒരാള്‍ കുറിച്ചത്. ഇതിനു മുന്‍പും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
Leave A Comment