ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനം; താമസക്കാരെ ഒഴിപ്പിച്ചു
ദുബായി: ഇറാന്‍റെ ആക്രമണത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ട്.
കെട്ടിടത്തിനു സമീപം ഇറേനിയൻ ഡ്രോൺ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ സ്ഫോടനത്തിന്‍റെയും പുക ഉയരുന്നതിന്‍റെയും വീഡിയോ പുറത്തുവന്നിരുന്നു.
അതേസമയം, കെട്ടിടം ആക്രമണത്തിന്‍റെ ലക്ഷ്യമായിരുന്നോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിടത്തിൽ നിന്ന് നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.
Leave A Comment