അന്തര്‍ദേശീയം

നേപ്പാളിൽ ഇരട്ട ഭൂചലനം; ആളപായമില്ല

കാഠ്മണ്ഡു: നേപ്പാളിൽ ഇരട്ട ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7, 5.3 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായതെന്ന് നേപ്പാൾ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബഗ്ലുംഗ് ജില്ലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave A Comment