കേരളം

കെഎസ്ആർടിസി ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു

തൃശ്ശൂര്‍ : കൈപ്പറമ്പിൽ കെഎസ്ആർടിസി ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഉച്ചക്ക് 12.30 യോടെയാണ് അപകടമുണ്ടായത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കുന്നംകുളം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്കാണ് മരം കടപുഴകി വീണത്.

റോഡ് സൈഡിൽ നിന്നിരുന്ന മരം ശക്തമായ മഴയെയും കാറ്റിനേയും തുടർന്ന് വാഹനത്തിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. മരം വീണതോടെ ഡ്രൈവറുടെ തക്ക സമയത്തുള്ള ഇടപെടലിനെ തുടർന്ന് ബസ് ഒരു ഭാഗത്ത് നിർത്താൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

അപകടം നടന്നതോടെ കുന്നംകുളം – തൃശ്ശൂർ റോഡിൽ ഗതാഗതം പൂർണമായുംതടസ്സപ്പെട്ടു.
വാഹനങ്ങള്‍ കൈപ്പറമ്പ് – പറപ്പൂര്‍ – അമല വഴി പോലീസ് തിരിച്ചുവിട്ടു. കുന്നംകുളത്ത് നിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Leave A Comment