കേരളം

'വാക്കുകൾ നിയന്ത്രിക്കണം': ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. പി.വി. ശ്രീനിജൻ എംഎൽഎയെക്കുറിച്ച് നടത്തിയ അപകീർത്തി പരാമർശത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ വിധിച്ചത്.

ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്തു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

മുതിർന്ന മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഷാജൻ സ്കറിയയോട് വാക്കുകൾ നിയന്ത്രിക്കാൻ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഷാജൻ സുപ്രീം കോടതിയെ സമീപിച്ചത്.

Leave A Comment