കേരളം

സിംഹാസനമല്ല ജനങ്ങളാണ് വലുതെന്ന് എം. മുകന്ദൻ

കോഴിക്കോട്: എം.ടി. വാസുദേവൻ നായർക്ക് പിന്നാലെ അധികാരവിമർശ നം നടത്തി എഴുത്തുകാരൻ എം. മുകുന്ദനും സിംഹാസനമല്ല ജനങ്ങളാണ് വലുതെന്ന് എം. മുകുന്ദൻ പറഞ്ഞു.

രക്തം ചിന്തി കഷ്ടപെട്ടാണ് പലരും സിംഹാസനത്തിൽ എത്തുന്നത്. അവിടെ എത്തിയശേഷം അത് പലരും മറക്കുമെന്നും അദ്ദേഹം പറഞ്ഞു, കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിൻ്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെ നിന്നും എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവ രോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ് ജനങ്ങൾ വരുന്നുണ്ട്.

വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട. വിമർശനം എല്ലാ ഭരണാധികാരികൾക്കും ബാധകമാണെന്നും മുകുന്ദൻ പറഞ്ഞു. ഇടത് സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളിൽ ഇടർച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാർ ചെയ്യുന്നതെന്നും മുകു ന്ദൻ കൂട്ടിച്ചേർത്തു.

നേരത്തെ, ഇതേ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എം.ടി. വാസുദേവൻ നായർ വിമർശനം നടത്തിയിരുന്നു.

Leave A Comment