ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം ഉടൻ വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. അന്വേഷണം പൂർത്തിയാക്കാൻ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സംഘത്തിന് ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2025 ൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം അന്വേഷണ പുരോഗഗതി റിപ്പോർട്ട് എസ്ഐടി കോടതിക്ക് കൈമാറി.
പാളികൾ അഴിച്ചെടുത്ത് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരടക്കം ആർക്കൊക്കെ വീഴ്ചപറ്റിയെന്ന് അ്ന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രം അടുത്ത മാസം പകുതിയോടെ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
Leave A Comment