മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹം: പിണറായി വിജയൻ
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീരുമാനത്തിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താത്പര്യം കൂടിയുണ്ട്. വില കുറഞ്ഞ മദ്യം സുലഭമായി ലഭ്യമാകുമ്പോൾ മദ്യത്തിന്റെ ഉപയോഗം കുത്തനെ വർധിക്കും. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. മദ്യത്തിൻറെ വില കുറയ്ക്കലാണോ ഈ സർക്കാരിൻറെ മുൻഗണനയെന്നും പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജനങ്ങളുടെ വിവിധങ്ങളായ ജീവൽപ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികളോ, നികുതിയിളവുകളോ കൈക്കൊള്ളാത്തവർ മദ്യത്തിന് മാത്രം നികുതിയിളവ് നൽകിയത് എന്തിനാണെന്ന് പിണറായി വിജയൻ ചോദിച്ചു. മദ്യ ഉപയോഗം വ്യാപകമാക്കുന്ന ഈ നിർദ്ദേശങ്ങൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Leave A Comment