മുൻഗണനാ റേഷൻ കാർഡിന് നാളെ മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂൺ 27 മുതൽ ജൂലൈ 17 വരെ സ്വീകരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് അപേക്ഷിക്കാനാവുക. ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ള മുൻഗണനേതര വിഭാഗം കാർഡുടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.
Leave A Comment