കേരളം

ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം

കൊച്ചി: ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായി ബവ്കോയിലെ പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്മെന്റ് വഴി ആക്കാന്‍ നീക്കം. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല എന്നാണ് റിപ്പോർട്ട്.

കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

എന്നാൽ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കാർഡ്/യുപിഐ പേയ്മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കൾ എന്നിവ മൂലം കൗണ്ടറുകളിൽ തർക്കസാധ്യത വർധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക. 

കേരള സംസ്ഥാന ബീവറേജ്‌സ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് പ്രീമയം കൗണ്ടറുകളില്‍ ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ക്യാഷ് ലെസ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ നടത്തണമെന്ന് ബെവ്‌കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു.

എല്ലാ വെയര്‍ഹൗസ് മാനേജര്‍മാരുടെ പരിധിയില്‍ വരുന്ന എല്ലാ ഷോപ്പുകളിലും മേല്‍നിര്‍ദേശം നടപ്പിലാക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതാണെണെന്നും ബെവ്‌കോ എംഡിയുടെ ഉത്തരവില്‍ പറയുന്നു.

Leave A Comment